ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ആവേശത്തോടെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൈപിടിച്ച് ഗ്രൗണ്ടിലേക്ക് മലമ്പുഴയിൽ നിന്നുള്ള ചുണകുട്ടികൾ.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി-ജംഷഡ്പൂർ മത്സരത്തില്‍ താരങ്ങളോടൊപ്പം മലമ്പുഴ ആശ്രമം സ്കൂളിലെ മിടുക്കൻമാർ കൊച്ചിയിലെത്തി.
അട്ടപ്പാടി പറമ്പിക്കുളം, നെന്മാറ, തളികക്കല്ല്, മണ്ണാർക്കാട്, അമ്പലപ്പാറ, കൊല്ലം മേഖലകളിലെ വിദ്യാർത്ഥികളാണ് ഫുട്ബോൾ താരങ്ങളുടെ കൈപിടിച്ച് കളിക്കളത്തിലേക്ക് അനുഗമിച്ചത്.
ആറുവയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള ഇരുപത്തിരണ്ട് പട്ടിക വർഗ വിദ്യാർത്ഥികൾ സ്കൂൾ പ്രിൻസിപ്പളിനോടും അധ്യാപകരോടുമൊപ്പം കൊച്ചിയിലെത്തിയത്.
“ആരാലും ശ്രദ്ധിക്കപെടാത്ത കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ ചേർത്തുപിടിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്.
ഏഷ്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരളാ ബ്ലാസ്റ്റേഴ്സ് പോലുള ക്ലബ്ബിന്റെ താരങ്ങൾക്കൊപ്പം ഞങ്ങളുടെ കുട്ടിൾ കൈപിടിച്ച് നടന്നത് സ്വപ്നതുല്യമായ നേട്ടമാണിതെന്ന്” പട്ടിക വികസന വകുപ്പിന്റെയും എറണാകുളം ജില്ലയുടെയും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനൂപ് ആർ പറഞ്ഞു.