ജോ​സ് വി​ഭാ​ഗ​ത്തി​ന് വ​ൻ തി​രി​ച്ച​ടി! പി.​ജെ. ജോ​സ​ഫി​ന്‍റെ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു; ‘ര​ണ്ടി​ല’​യ്ക്കു ഡ​ൽ​ഹി ഹൈ​ക്കോ​ട​തിയു​ടെ സ്റ്റേ; സ്റ്റേ ​ചെ​യ്ത​ത് ഒ​രു മാ​സ​ത്തേ​ക്ക്‌

കൊ​ച്ചി: കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ര​ണ്ടി​ല ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ധി​ക്കു ഹൈ​ക്കോ​ട​തി സ്റ്റേ. ​ഒ​രു മാ​സ​ത്തേ​ക്കാ​ണു സ്റ്റേ ​ചെ​യ്ത​ത്.

പി.​ജെ. ജോ​സ​ഫി​ന്‍റെ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചാ​ണു ഹൈ​ക്കോ​ട​തി സ്റ്റേ ​വി​ധി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്താ​ണു ജോ​സ​ഫ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​നു ചി​ഹ്നം അ​നു​വ​ദി​ച്ച​തെ​ന്നു ജോ​സ​ഫ് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നു യ​ഥാ​ർ​ഥ കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​രെ​ന്ന ത​ർ​ക്കം നി​ല​നി​ൽ​ക്കെ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണു ര​ണ്ടി​ല ചി​ഹ്നം ജോ​സ് കെ. ​മാ​ണി പ​ക്ഷ​ത്തി​നു ന​ൽ​കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ തീ​രു​മാ​നി​ച്ച​ത്. ക​മ്മീ​ഷ​ണ​ർ അ​ശോ​ക് ല​വാ​സ​യു​ടെ വി​യോ​ജ​ന​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു തീ​രു​മാ​നം.

നേ​ര​ത്തെ ജോ​സ് കെ. ​മാ​ണി​യെ ചെ​യ​ർ​മാ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ​നി​ന്നു ത​ട​യാ​ൻ കോ​ട​തി വി​ധി​യി​ലൂ​ടെ ജോ​സ​ഫി​നു ക​ഴി​ഞ്ഞി​രു​ന്നു.

Related posts

Leave a Comment