ആറ്റിങ്ങല്‍: മൂന്നരവയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചകേസിലെ പ്രതി വര്‍ക്കല സ്വദേശി കേരളദാസിന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ആറ്റിങ്ങല്‍ അതിവേഗ സ്പെഷല്‍ പോക്സോ കോടതി അഡീഷണല്‍ ജില്ലാജഡ്ജി ടി.പി.പ്രഭാഷ് ലാലാണ് വിധി പ്രസ്താവിച്ചത്.
പിഴയടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുകയില്‍ നിന്ന് 25,000 രൂപ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.
2015 ജനുവരി 26-ന് ടെലിവിഷന്കാണാന് ചെന്ന കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് കാട്ടി കുട്ടിയുടെ അമ്മ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസാണ് കേസെടുത്തത്.
വിചാരണവേളയില്‍ പ്രോസിക്യൂഷന് 14 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു.
പോക്സോനിയമമനുസരിച്ചും ഇന്ത്യന്ശിക്ഷാനിയമമനുസരിച്ചും പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.മുഹസിന് ഹാജരായി.