തിരുവനന്തപുരം: ഏതുതരം ഭക്ഷണവും കഴിക്കുന്നതിന് നാട്ടുകാർക്കോ വിദേശികൾക്കോ കേരളത്തിൽ ഒരു വിലക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ, അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യമാണെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഇന്ത്യയിലേക്കു വരുന്ന വിനോദസഞ്ചാരികൾ സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ടു വരുന്നതാണു നല്ലതെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്‍റെ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.