കേ​ര​ളം രാ​ജ്യാ​ന്ത​ര തീ​വ്ര​വാ​ദി  മാ​ഫി​യ​ക​ളു​ടെ ഇ​ന്ത്യ​യി​ലെ ത​ല​സ്ഥാ​ന​മെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്

തിരുവനന്തപുരം: സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന രാ​ജ്യാ​ന്ത​ര തീ​വ്ര​വാ​ദി സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള വി​വി​ധ ത​രം മാ​ഫി​യ​ക​ളു​ടെ ഇ​ന്ത്യ​യി​ലെ ത​ല​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യി​രി​ക്കു​ക​യാ​ണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.

ഹാ​ജി മ​സ്താ​ൻ, ദാ​വൂ​ദ് ഇ​ബ്രാ​ഹിം, ഛോട്ടാ ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ ന​യി​ച്ചി​രു​ന്ന മാ​ഫി​യാ കേ​ന്ദ്ര​മാ​യി​രു​ന്ന മും​ബൈ​യെ ക​ട​ത്തിവെ​ട്ടി​യാ​ണ് കേ​ര​ളം ഇ​പ്പോ​ൾ ത​ല​സ്ഥാ​ന പ​ദ​വി ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്ത് വ​സി​ക്കു​ന്ന പു​ത്ത​ൻ മാ​ഫി​യാ കിം​ഗു​ക​ൾ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​ത് ഭ​ര​ണ​ക​ക്ഷി​ക​ളി​ലെ ഏ​ജ​ന്‍റുമാ​ർ മു​ഖേ​ന​യാ​ണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

സ്വ​ർ​ണം, ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ൾ എ​ന്നി​വ വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത് ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ​യും ക​സ്റ്റം​സി​ന്‍റെയും പോ​ലീ​സി​ന്‍റെ​യും പ​ര​സ്യ പി​ന്തു​ണ​യോ​ടെ​യാ​ണ്. മാ​ഫി​യ​ക​ളെ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് വി​ദേ​ശ നാ​ണ്യ​മാ​യി വി​ദേ​ശ ബാ​ങ്കു​ക​ളി​ൽ മാ​സ​പ്പ​ടി ന​ൽ​കു​ന്നു.

ഇ​ന്ത്യ​യി​ൽ ഏ​റ്റ​വു​മ​ധി​കം സ്വ​ർ​ണം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യി​രു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര,ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു.കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ രേ​ഖ​ക​ൾ പ്ര​കാ​രം ഇ​പ്പോ​ൾ കേ​ര​ള​മാ​ണ് ന​മ്പ​ർ വ​ൺ. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം പി​ടി​കൂ​ടി​യ സ്വ​ർ​ണത്തി​ന്‍റെ എത്ര​യോ ഇ​ര​ട്ടി വ​രു​ന്ന ട​ൺ ക​ണ​ക്കി​ന് സ്വ​ർ​ണമാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വ​ഹി​ക്കു​ന്ന​ത്. മാ​ഫി​യ​ക​ളി​ൽ നി​ന്നും സ്വ​ർ​ണം ര​ഹ​സ്യ​മാ​യി വാ​ങ്ങു​ന്ന​ത് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സ്വ​ർ​ണവ്യാ​പാ​രി​ക​ളാ​ണ്.

ദി​ല്ലി, മും​ബൈ എ​ന്നീ വ​ൻ ന​ഗ​ര​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ഏ​റ്റ​വു​മ​ധി​കം ഒ​ഴു​കി​യെ​ത്തു​ന്ന​ത് കൊ​ച്ചി​യി​ലേ​ക്കാ​ണ്. കേ​ര​ള​ത്തി​ലു​ട​നീ​ളം മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​ക്കാ​ർ​ക്ക് ശ​ക്ത​മാ​യ വി​ത​ര​ണ ശൃം​ഗ​ല​ക​ളു​ണ്ട്. വി​വ​രം ല​ഭി​ച്ചാ​ലും പോ​ലീ​സ് നാ​മ​മാ​ത്ര​മാ​യ കേ​സു​ക​ൾ മാ​ത്ര​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Related posts

Leave a Comment