കൊല്ലം: ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി. കുഞ്ഞുമോൾ സുരക്ഷിതയായി മാതാപിതാക്കളുടെ അടുത്തേക്ക്. കഠിന പരിശ്രമത്തിന് ശുഭാന്ത്യം.
ഏവരുടേയും സഹകരണത്തിനു നന്ദി അറിയിച്ച് കേരള പോലീസ്. കൊല്ലം ആശ്രാമം മെെതാനത്തു നിന്നാണ് അബിഗേലിനെ കണ്ടെത്തിയത്.
തങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളപോലീസ് നന്ദി അറിയിച്ചത്. കുഞ്ഞ് ഇപ്പോൾ എആർ ക്യാംപിലാണുള്ളത്. അൽപ സമയങ്ങൾക്കകം കുഞ്ഞിനെ ഓയൂരിലുള്ളവീട്ടിലെത്തിക്കും.
20 മണിക്കൂറിലെ കാത്തിരിപ്പിനും കണ്ണു നീരിനും വിരാമമിട്ട് ഇനി ഓയൂർ വീട് അബിഗേലിന്റെ വരവിനായി കാത്തിരിക്കുകയാണ്. അമ്മ സിജിയുമായും ചേട്ടനുമായും മറ്റ് വീട്ടുകാരുമായും അബിഗേൽ വീഡിയോ കോളിൽ സംസാരിച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.