തിരുവനന്തപുരം: നിങ്ങൾ എന്തെങ്കിലും അപകടകരമായ സാഹചര്യത്തിൽ പോൽ ആപ്പിലെ എസ് ഓഎസ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുകയും നിങ്ങൾക്ക് ഉടൻ പോലീസ് സഹായം ലഭിക്കുകയും ചെയ്യുമെന്ന് അറിയിച്ച് കേരളാ പോലീസ്.
പോൽ ആപ്പിൽ മൂന്ന് എമർജൻസി നമ്പർ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. അങ്ങനെ നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കിൽ എസ്ഓഎസ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങൾ അപകടത്തിലാണെന്ന സന്ദേശം എത്തും.
ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കൂടാതെ എങ്ങനെയാണ് പോൽ ആപ്പ് ഉപയോഗിക്കേണ്ടത് എന്നതിനേ കുറിച്ചും പോലീസ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്കും കൊടുത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
നിങ്ങൾ എന്തെങ്കിലും അപകടകരമായ സാഹചര്യത്തിൽ പോൽ ആപ്പിലെ എസ് ഓഎസ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുകയും നിങ്ങൾക്ക് ഉടൻ പോലീസ് സഹായം ലഭിക്കുകയും ചെയ്യുന്നു.
പോൽ ആപ്പിൽ മൂന്ന് എമർജൻസി നമ്പർ ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്. അങ്ങനെ നമ്പർ സേവ് ചെയ്തിട്ടുണ്ടെങ്കിൽ എസ്ഓഎസ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങൾ അപകടത്തിലാണെന്ന സന്ദേശം എത്തുന്നു.
വളരെയെളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ സൂചിപ്പിക്കാൻ ആപ്പിന് കഴിയും.
കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പരും ഇ മെയിൽ വിലാസവും ആപ്പിൽ ലഭ്യമാണ്.
പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
https://play.google.com/store/apps/details