ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ൾ ആ​രു​മാ​യും പ​ങ്കു​വ​യ്ക്ക​രു​ത്, സോ​ഷ്യ​ൽ മീ​ഡി​യ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യും അ​രു​ത്; ഹ്ര​സ്വ​ചി​ത്ര​വു​മാ​യി കേ​ര​ള പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രേ ഹ്ര​സ്വ​ചി​ത്ര​വു​മാ​യി കേ​ര​ള പോ​ലീ​സ്. ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ൾ ആ​രു​മാ​യും ഒ​രി​ക്ക​ലും പ​ങ്കു​വ​യ്ക്ക​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. നി​താ​ന്ത​ജാ​ഗ്ര​ത​കൊ​ണ്ടു മാ​ത്ര​മേ സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യൂ. ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് പ​രാ​തി 1930 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​മെ​ന്നും വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ര​ണ്ട് മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ആ​ണ് കേ​ര​ളാ പോ​ലീ​സ് പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ‌​യ്ക്ക് പി​ന്നാ​ലെ ന​ടി ഭാ​വ​ന ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കു​ന്നു. അ​ൻ​ഷാ​ദ് ക​രു​വ​ഞ്ചാ​ലാ​ണ് ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജേ​ഷ് ര​ത്നാ​സാ​ണ് ഛായാ​ഗ്ര​ഹ​ണം.

കേ​ര​ള പൊ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഒ​രി​ക്ക​ലും നി​ങ്ങ​ളു​ടെ ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ൾ ആ​രു​മാ​യും പ​ങ്കു​വ​യ്ക്ക​രു​ത്. സോ​ഷ്യ​ൽ മീ​ഡി​യ ട്രേ​ഡിം​ഗ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യും അ​രു​ത്. നി​യ​മ​പാ​ല​ക​രാ​യി ന​ടി​ക്കു​ന്ന വ​ഞ്ച​ക​രു​ടെ ഭീ​ഷ​ണി​ക​ളി​ൽ വി​ശ്വ​സി​ക്ക​രു​ത്. ഓ​ർ​ക്കു​ക, നി​താ​ന്ത​ജാ​ഗ്ര​ത​കൊ​ണ്ടു​മാ​ത്ര​മേ ന​മു​ക്ക് സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യൂ. ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് പ​രാ​തി 1930 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാം.

സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രെ പോ​ലീ​സ് നി​ർ​മി​ച്ച ഒ​രു ഹൃ​സ്വ​ചി​ത്രം കാ​ണാം. ഇ​ത് പ​ര​മാ​വ​ധി ഷെ​യ​ർ ചെ​യ്യു​മ​ല്ലൊ.
സം​വി​ധാ​നം – അ​ൻ​ഷാ​ദ് ക​രു​വ​ഞ്ചാ​ൽ
ഛായാ​ഗ്ര​ഹ​ണം – രാ​ജേ​ഷ് ര​ത്നാ​സ്.

Related posts

Leave a Comment