ഒ​ന്നാ​മ​താ​യി വീ​ണ്ടും കേ​ര​ള ടൂ​റി​സം; ബേ​പ്പൂ​ര്‍ ടൂ​റി​സം പ​ദ്ധ​തി​ക്ക് ഐ​സി​ആ​ര്‍​ടി അ​വാ​ര്‍​ഡ്

തി​രു​വ​ന​ന്ത​പു​രം: ഐ​സി​ആ​ർ​ടി ഇ​ന്ത്യ ചാ​പ്റ്റ​റി​ന്‍റെ 2024 ലെ ‘​ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം അ​വാ​ർ​ഡു​ക​ൾ’ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കേ​ര​ള ടൂ​റി​സം ഒ​ന്നാം സ്ഥാ​ന​ത്ത്. കേ​ര​ള ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍ സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന ബേ​പ്പൂ​ര്‍ സ​മ​ഗ്ര ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യാ​ണ് അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​യ​ത്. ആ​ഗ​സ്റ്റ് 30 മു​ത​ൽ 31 വ​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ൽ വ​ച്ച് അ​വാ​ർ​ഡ് കൈ​മാ​റും. സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വ​ച്ച് ടൂ​റി​സം മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്. 

കേ​ര​ള ടൂ​റി​സ​ത്തി​ന് ഐ​സി​ആ​ർ​ടി ഗോ​ൾ​ഡ് അ​വാ​ർ​ഡ് ല​ഭി​ച്ച വി​വ​രം സ​ന്തോ​ഷ​ത്തോ​ടെ അ​റി​യി​ക്കു​ന്നു. എം​പ്ലോ​യിം​ഗ് ആ​ന്‍റ് അ​പ് സ്കി​ല്ലിം​ഗ് ലോ​ക്ക​ൽ ക​മ്യൂ​ണി​റ്റി എ​ന്ന കാ​റ്റ​ഗ​റി​യി​ൽ ബേ​പ്പൂ​ർ സ​മ​ഗ്ര ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്. ജ​ന​കീ​യ ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നും നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment