തൃശൂർ: കേരളവർമ കോളജിൽ ഉണ്ടായ സംഘർഷത്തിൽ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. തൃശൂർ വെസ്റ്റ് പോലീസാണ് കേസെടുത്തത്. ബുധനാഴ്ചയുണ്ടായ സംഘർഷത്തിൽ മൂന്ന് എബിവിപി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
പരിക്കേവരുടെ പരാതിയിലാണ് നടപടി. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൗരത്വ നിയമത്തെ അനുകൂലിച്ച് സെമിനാർ നടത്താനുള്ള എബിവിപി നീക്കം ചോദ്യം ചെയ്താണ് എസ്എഫ്ഐക്കാർ എത്തിയത്.
ക്ലാസിലിരിക്കുകയായിരുന്ന രണ്ടു പ്രവർത്തകരെ പത്തോളം വരുന്ന എസ്എഫ്ഐക്കാർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. അധ്യാപകർ എത്തിയതാണ് വിദ്യാർഥികളെ പിന്തിരിപ്പിച്ചത്.