കൊച്ചി: തൃശൂര്‍ കേരളവര്‍മ കോളജിലെ യൂണിയന് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു ചെയര്മാന് സ്ഥാനാര്‍ഥി ശ്രീക്കുട്ടന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെയര്മാന് സ്ഥാനത്തേക്ക് ആകെ എത്രവോട്ട് പോള്‍ ചെയ്തു എന്നതില്‍ വ്യക്തതയില്ലാതെ കേസില്‍ ഉത്തരവിറക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
എസ്എഫ്ഐ സ്ഥാനാര്‍ഥി ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത് തടയാന്‍ നേരത്തെ വിസമ്മതിച്ച കോടതി ചുമതല താല്ക്കാലികവും അന്തിമ വിധിയ്ക്ക് വിധേയവുമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെണ്ണിയപ്പോള്‍ ആദ്യം ഒരു വോട്ടിന് തന്നെയാണ് വിജയിയായി പ്രഖ്യാപിച്ചത്. എന്നാല്‍ റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐയെ വിജയിയാക്കിയെന്നും റീ കൗണ്ടിംഗില്‍ മാനേജറുടെ ഇടപെടല്‍ ഉണ്ടായതെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു.