ന്യൂഡൽഹി: കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസർക്കാർ.
കേരളത്തിലെ സ്ഥിതി അതീവ ആശങ്കാ ജനകമാണെന്നും കർശന ജാഗ്രത പുലർത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തയച്ചു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം വീണ്ടും കേരളത്തിൽ സന്ദർശനം നടത്തുമെന്നും കത്തിൽ വ്യക്തമാക്കി.
ജൂലൈ പത്തിനും പത്തൊൻപതിനും ഇടയിൽ കേരളത്തിൽ 91617 കോവിഡ് കേസുകളും 775 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു എന്നും രാജേഷ് ഭൂഷന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.