സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രതിപക്ഷപാര്‍ട്ടികളുടെ ബഹിഷ്കരണത്തിനിടയിലും കേരളീയം പരിപാടിക്ക് ദേശീയ ശ്രദ്ധലഭിച്ച സന്തോഷത്തില്‍ ഇടതുസര്‍ക്കാര്‍.
കമല്ഹാസന്, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിലും ടിറ്റ്വറുകളിലും കേരളീയം പരിപാടിയുമായി ബന്ധപ്പെട്ട ഫോട്ടോകളും ആശംസകളും പങ്കുവച്ചതോടെ വിവാദങ്ങള്‍ക്കിടയിലും കേരളീയം സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തിലാണ് സിപിഎം.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിനേ നേരിട്ടുകൊണ്ടിരിക്കേ കോടികള്‍ ചെലവഴിച്ച് കേരളീയം പരിപാടി നടത്തുന്നത് ധൂര്‍ത്താണെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം.
തുടര്‍ന്ന് ഇവര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ കേരളീയം പരിപാടിയുമായി മുന്നോട്ടുപേകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചെത്തിയതും ചടങ്ങില്‍ മോഹന്‍ലാല്‍ സെല്‍ഫിയും എല്ലാം കേരളീയത്തിന് വലിയ മൈലേജുണ്ടാക്കി.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെകുറിച്ച് സര്ക്കാസര്ക്കാര് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കിയതും തുടര്‍ന്ന് സത്യവാങ്മൂലം സംസ്ഥാനത്തെ അപമാനിക്കലാണെന്ന് കോടതിയുടെ പരമര്‍ശവും സര്‍ക്കാരിന് ക്ഷീണമുണ്ടാക്കിയ സന്ദര്‍ഭത്തിലാണ് ‘കേരളീയം’ സര്‍ക്കാരിന് തെല്ലൊരാശ്വാസം പകരുന്നത്.
പ്രതിപക്ഷത്തിന്റെ ധൂര്‍ത്ത് വിവാദത്തിനുമുകളില് കേരളീയത്തെ പ്രതിഷ്ഠിക്കാന്‍ മികച്ച സംഘാടനത്തിലൂടെകഴിഞ്ഞുവെന്നാണ് സിപിഎം വിലയിരുത്തല്‍.
അടുത്ത വര്‍ഷവും ഇതേ രീതിയില്‍ തന്നെ കേരളപ്പിറവിദിനത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരിക്കുന്നത്.
അതേസമയം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി ശക്തമായ സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കാനുള്ള തീരുമാനത്തില്‍നിന്നു പിന്നോട്ടുപോകേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. നിലവില്‍ വിവിധ ജില്ലകളില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വി.ഡി.സതീശനും നയിക്കുന്ന ജില്ലാപര്യടന തിരക്കിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍.