തലസ്ഥാനം കേരളീയത്തിനായി ഒരുങ്ങി കഴിഞ്ഞു. അടുത്ത മാസം ഒന്നു മുതൽ 17 വരെയാണ് കേരളീയം പരിപാടി നടക്കുന്നത്.
കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം.
വിവിധ തരത്തിലുള്ള പരിപാടികളാണ് കേരളീയത്തിനായി സംഘടിപ്പിച്ചിരിക്കുന്നത്. കേരളീയം ഫുഡ് വ്ലോഗർമാർക്കും വലിയ സാധ്യതകളാണ് ഒരുക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർമ രൂപം…
ഫുഡ് വ്ലോഗിങ്ങ് കേരളത്തിൽ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ തനതായതും വ്യത്യസ്തമായതുമായ ഭക്ഷ്യവിഭവങ്ങളുടെ മേന്മ മറ്റിടങ്ങളിലേക്കുമെത്തിക്കുന്നതിൽ ഇവരുടെ പങ്ക് വലുതാണ്.
നവംബർ 1 മുതൽ 7 വരെ നടക്കുന്ന കേരളീയം ഫുഡ് വ്ലോഗർമാർക്കും വലിയ സാധ്യതകളാണ് ഒരുക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങളെല്ലാം ഒരു കുടക്കീഴിൽ വരും വിധത്തിൽ നാടിതു വരെ കാണാത്ത ബൃഹത്തായ ഭക്ഷ്യമേളയാണ് തിരുവനന്തപുരത്ത് ഒരുങ്ങുന്നത്.
11 വേദികളിലായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള രുചിക്കൂട്ടുകളുമായി കേരളത്തിന്റെ സ്വന്തം കേരളീയം. നവംബർ 1 മുതൽ 7 വരെ. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.