തിരുവനന്തപുരം: ഇക്കൊല്ലവും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനു വേണ്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു.
ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. സ്പോൺസർഷിപ്പിലൂടെ ഇതിനായുള്ള തുക കണ്ടെത്തണമെന്ന് നിർദേശം നൽകി. കേരളീയം തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനു വേണ്ടി 10 കോടിയാണ് നീക്കിവച്ചത്.
കഴിഞ്ഞ വർഷം ഏഴ് ദിവസങ്ങളായി സംഘടിപ്പിച്ച പരിപാടി 44 വേദികളിലായാണ് നടത്തിയത്. കേരളപിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴ് വരെയായിരുന്നു തലസ്ഥാനത്ത് കേരളീയം സംഘടിപ്പിച്ചത്.