ക​ര​ക​ളി​ൽ ഉ​ത്സ​വമേ​ളം; വെ​ട്ടി​യാ​റി​ൽ  ​ചരി​ത്ര പ്ര​സി​ദ്ധ​മായ പ​ത്താ​മു​ദ​യ കെ​ട്ടു​കാ​ഴ്ച​ക​ൾ ഒ​രു​ങ്ങു​ന്നു

മാ​ങ്കാം​കു​ഴി : വെ​ട്ടി​യാ​ർ പ​ള്ളി​യ​റ​ക്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മേ​ടം പ​ത്തി​ന് ന​ട​ക്കു​ന്ന പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വ​ത്തി​ന് നാ​ടും ക​ര​ക​ളും ഒ​രു​ങ്ങി. മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പു​രാ​ത​ന​വും ച​രി​ത്ര പ്ര​സി​ദ്ധ​വു​മാ​യ പ​ള്ളി​യ​റ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ പ​ത്താ​മു​ദ​യ​മ​ഹോ​ത്സ​വ​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ട്ടു​ക​ര​യി​ലെ കെ​ട്ടു​ത്സ​വ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​കും. ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് എ​ൻ​എ​സ്എ​സ് ക​ര​ക​ളു​ടെ​യും സം​യു​ക്ത​സ​മി​തി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കെ​ട്ടു​കു​തി​ര​ക​ളു​ടെ നി​ർ​മാ​ണം ക​ര​ക​ളി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ക്ഷേ​ത്ര മൈ​താ​നി​യി​ലും, വെ​ട്ടി​യാ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​വു​മാ​യാ​ണ് കെ​ട്ടു​കു​തി​ര​ക​ളു​ടെ നി​ർ​മാ​ണം ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. മേ​ടം പ​ത്താ​യ തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​ത്താ​മു​ദ​യ മ​ഹോ​ത്സ​വം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കെ​ട്ടു​കാ​ഴ്ച​ക​ളു​ടെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ര​വ് ആ​രം​ഭി​ക്കും .

വെ​ട്ടി​യാ​ർ ഗ​വ. എ​ൽ​പി​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്ന് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ങ്ങ​ളു​ടെ കെ​ട്ടു​കു​തി​ര​ക​ളും വെ​ട്ടി​യാ​ർ പ​ടി​ഞ്ഞാ​റ് ശ്രീ​മു​രു​ക ഹൈ​ന്ദ​വ പൗ​ര​സ​മി​തി​യു​ടെ മ​യി​ൽ വാ​ഹ​ന​ര​ഥ​വും മാ​ങ്കാം​കു​ഴി യു​വ​ജ​ന സ​മാ​ജ​ത്തി​ന്‍റെ കൈ​ലാ​സോ​ദ്ധാ​ര​ണം ക​ലാ​രൂ​പ​വും മ​റ്റ് വ​ഴി​പാ​ട് കെ​ട്ടു​കാ​ഴ്ച​ക​ളും ചേ​ർ​ന്ന് ഘോ​ഷ​യാ​ത്ര​യാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രും.

തു​ട​ർ​ന്ന് കെ​ട്ടു​കാ​ഴ്ച​ക​ൾ​ക്ക് മു​ന്പി​ൽ എ​ഴു​ന്ന​ള്ള​ത്ത് ന​ട​ക്കും ക​ണ്ഠ​കാ​ള​ൻ​കാ​വ് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ഭ​ഗ​വ​തി​യു​ടെ പു​റ​പ്പാ​ടും ശ്രീ​മ​ഹാ​ദേ​വ​നു​മൊ​ത്തു​ള്ള തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പും ന​ട​ക്കും. തു​ട​ർ​ന്ന് ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച, സേ​വ എ​ന്നി​വ​യും ന​ട​ക്കും.

ന​യ​ന മ​നോ​ഹ​ര​മാ​യ കെ​ട്ടു​കാ​ഴ്ച​ദ​ർ​ശി​ക്കാ​ൻ ഓ​ണാ​ട്ടു​ക​ര​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​യി​ര​ങ്ങ​ൾ വെ​ട്ടി​യാ​ർ ഗ്രാ​മ​ത്തി​ലേ​ക്ക് നാ​ളെ ഒ​ഴു​കി​യെ​ത്തും. കെ​ട്ടു​കാ​ഴ്ച ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ പ​ന്ത​ളം മാ​വേ​ലി​ക്ക​ര റോ​ഡി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഗാ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

Related posts