പാരിസ്: എടിപി ടെന്നീസ് റാങ്കിംഗില്‍ രണ്ടുസ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണ് സീസന്റെ അവസാനമുള്ള എടിപി ഫൈനല്‍സിനു യോഗ്യത നേടി. വിയന്ന ഓപ്പണ്‍ നേടിയതാണ് ആന്‍ഡേഴ്സണെ ആറാം സ്ഥാനത്തെത്തിച്ചത്. രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് ഒരു ദക്ഷിണാഫ്രക്കിക്കാരന് എടിപി ഫൈനല്‍സിനു സിംഗിള്‍സില്‍ യോഗ്യത നേടുന്നത്.
പുരുഷ റാങ്കിംഗില്‍ റഫേല്‍ നദാലാണ് ഒന്നാം സ്ഥാനത്ത്. നൊവാക് ജോക്കോവിച്ച്, റോജര്‍ ഫെഡറര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നദാലിന്റെ ഒന്നാം സ്ഥാനത്തിന് പാരീസ് മാസ്റ്റേഴ്സ് നിർണായകമാകും.