കോട്ടയം: കെവിൻ വധക്കേസിൽ വിധി പറയുന്നത് കോട്ടയം സെഷൻസ് കോടതി ഈ മാസം 22ലേക്ക് മാറ്റി. സംഭവം ദുരഭിമാനകൊലയാണോയെന്ന് വ്യക്തത വരുത്തുന്നതിനാണ് കോടതി വിധി പറയുന്നത് മാറ്റിയത്.
അതേസമയം, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായി പരിഗണിച്ച കേസിൽ മൂന്ന് മാസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.
കെവിന്റെ പ്രണയിനി നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. കഴിഞ്ഞ വര്ഷം മേയ് 27നാണ് കെവിന് ജോസഫ് കൊല്ലപ്പെട്ടത്.