കെവിൻ വധക്കേസ് ദുരഭിമാനക്കൊലതന്നെ; പത്ത് പ്രതികൾ കുറ്റക്കാർ; നീനുവിന്‍റെ അച്ഛൻ കുറ്റക്കാരനല്ലെന്ന് കോടതി


കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സ് ദു​ര​ഭി​മാ​ന​ക്കൊ​ല​യെ​ന്ന് കോ​ട്ട​യം സെ​ഷ​ൻ​സ് കോ​ട​തി. പ്ര​ധാ​ന​പ്ര​തി​യാ​യ ഷാ​നു ചാ​ക്കോ​യ​ട​ക്കം 10 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കെ​വി​ന്‍റെ ഭാ​ര്യ​യാ​യ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ഷാ​നു. കേ​സി​ൽ ഒ​ന്ന് മു​ത​ൽ 12 വ​രെ​യു​ള്ള 10 പ്ര​തി​ക​ളെ​യാ​ണ് കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഷാ​നു ചാ​ക്കോ​യ​ട​ക്കം കേ​സി​ൽ 14 പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

നീ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ ജോ​ൺ ഉ​ൾ​പ്പെ​ടെ നാ​ല് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു. ചാ​ക്കോ ജോ​ൺ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ല. കേ​സി​ൽ അ​ഞ്ചാം പ്ര​തി​യാ​ണ് ചാ​ക്കോ ജോ​ൺ. കു​റ്റ​കൃ​ത്യ​ത്തി​ൽ ചാ​ക്കോ ജോ​ൺ നേ​രി​ട്ട് ഇ​ട​പെ​ട്ടി​രു​ന്നി​ല്ല.

പ്ര​തി​ക​ൾ 364 എ, 302 ​വ​കു​പ്പു​ക​ൾ പ്ര​കാ​രം കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ഇ​തു പ്ര​കാ​രം പ്ര​തി​ക​ൾ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ തൂ​ക്കു​ക​യ​ർ​വ​രെ ല​ഭി​ക്കാം. കേ​സി​ൽ ശി​ക്ഷാ​വി​ധി ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

Related posts