അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി  ജ​ഡ്ജിക്ക് സ്ഥലംമാറ്റം ; ​കെവി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി മാ​റ്റി

കോ​ട്ട​യം: കെ​വി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി മാ​റ്റി. കേ​സ് പ​രി​ഗ​ണി​ച്ചി​രു​ന്ന കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി (നാ​ല്) ജ​ഡ്ജി കെ.​ജി. സ​ന​ൽ​കു​മാ​ർ സ്ഥ​ലം മാ​റി​യ​തോ​ടെ​യാ​ണു കോ​ട​തി മാ​റ്റി​യ​ത്. ഇ​നി കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കെ​വി​ൻ കേ​സ് പ​രി​ഗ​ണി​ക്കു​ക. ജ​ഡ്ജി സി. ​ജ​യ​ച​ന്ദ്ര​നാ​കും ഇ​നി മു​ത​ൽ ഈ ​കേ​സ് പ​രി​ഗ​ണി​ക്കു​ക. 26ന് ​കേ​സ് പ​രി​ഗ​ണി​ക്കും. അ​ന്ന് കേ​സി​ൽ സാ​ക്ഷി വി​സ്താ​രം തു​ട​ങ്ങു​ന്ന തീ​യ​തി​യും പ്ര​ഖ്യാ​പി​ക്കും.

ഒ​ന്നാം പ്ര​തി സാ​നു ചാ​ക്കോ, ര​ണ്ടാം പ്ര​തി നി​യാ​സ്, അ​ഞ്ചാം പ്ര​തി ചാ​ക്കോ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ളും പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റി.

Related posts