കോട്ടയം: കെവിൻ കൊലക്കേസിൽ ജനുവരി 24 വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറുപേര്‍ റിമാൻഡിലുമാണ്. മുഴുവൻ പ്രതികളും 24ന് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വർഷം മേയ് 27നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
കെവിന്റെ വീടാക്രമിച്ചാണ് കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് പുനലൂർ ചാലിയേക്കരയിൽ തോട്ടിൽനിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.