കോട്ടയം: കെവിൻ വധക്കേസിൽ അന്വേഷണത്തിൽ കൃത്യവിലോപം നടത്തിയതിന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഗാന്ധിനഗര്‍ മുന്‍ എസ്ഐ എം.എസ്.ഷിബുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. പ്രതിയിൽ നിന്ന് കോഴ വാങ്ങിയതിന് എഎസ്ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടു.
കോട്ടയം നട്ടാശേരിയിൽ കെവിൻ. പി. ജോസഫ് വധിക്കപ്പെട്ട കേസിലാണ് നടപടി. കൊച്ചി റേഞ്ച് ഐജി വിജയ് സാഖ്റെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നത്. സിപിഒ എം.എൻ. അജയ്കുമാറിന്റെ ആനുകൂല്യങ്ങൾ മൂന്നു വർഷത്തേക്ക് പിടിച്ചുവെക്കും.
കേസിൽ പോലീസുകാർ കോഴ വാങ്ങിയതായും അന്വേഷണം അട്ടിമറിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽ നിന്ന് 2000 രൂപ കോഴ ബിജുവും അജയകുമാറും വാങ്ങിയെന്നാണ് കണ്ടെത്തിയത്.