കോട്ടയം: കെവിനെ പുഴയിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ധരുടെ മൊഴി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നെന്നും വിചാരണ കോടതിയിൽ ഇവർ മൊഴി നൽകി.
അരയ്ക്കൊപ്പം വെള്ളമുള്ള പുഴയിൽ കെവിൻ സ്വമേധയാ മുങ്ങി മരിക്കാനുള്ള സാധ്യതയില്ല. ശ്വാസകോശത്തിൽ എത്തിയ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ മൊഴി.
ബോധത്തോടെ മുക്കിയാൽ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തിൽ കയറുകയുള്ളുവെന്നും ഫോറൻസിക് സംഘം വിശദീകരിച്ചു. കേസിൽ ഈ മൊഴി ഏറെ നിർണായകമാണ്.