കോട്ടയം: പോലീസ് കസ്റ്റഡിയിലിരിക്കെ വീഡിയോ കോൾ ചെയ്ത സംഭവത്തിൽ കെവിൻ കൊലക്കേസിലെ ഏഴാം പ്രതി ഷെഫിനെതിരെ കോടതി സ്വമേധയാ കേസെടുത്തു. ഷെഫിനെ കൂടാതെ ഫോണിൽ സംസാരിച്ച ബന്ധുവിനും ഫോൺ നൽകിയ ആൾക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി.
ജൂൺ എട്ടിന് ഏറ്റുമാനൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടയിൽ എത്തിച്ചപ്പോൾ ഷെഫിനാണ് വീഡിയോ കോളിൽ സംസാരിച്ചത്. പോലീസ് വാഹനത്തിൽ ഇരുന്ന് ഷെഫിൻ ബന്ധുവിന്റെ ഫോണിലൂടെ വീട്ടുകാരെ കണ്ട് സംസാരിച്ചത്.