കെ​വി​ൻ​കേ​സ്:  മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ  കോ​ട​തി വാ​ദം കേ​ട്ടു, കേ​സ് മാ​റ്റി ; വി​ചാ​ര​ണ ഉടൻ തു​ട​ങ്ങ​ണ​മെ​ന്ന  ഹ​ർ​ജി​യി​ൽ 22ന് ​വി​ധി പ​റ​യും

കോ​ട്ട​യം: കെ​വി​ൻ കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി വാ​ദം കേ​ട്ട് വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി​വ​ച്ചു. അ​ഞ്ചാം പ്ര​തി ചാ​ക്കോ ജോ​ണി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ട്ട കോ​ട്ട​യം സെ​ഷ​ൻ​സ് നാ​ലാം കോ​ട​തി ജ​ഡ്ജി കെ.​ജി.​സ​ന​ൽ​കു​മാ​ർ കേ​സ് 12ലേ​ക്ക് മാ​റ്റി​വ​ച്ചു.

ജാ​മ്യാ​പേ​ക്ഷ​യെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​സി.​എ​സ്.​അ​ജ​യ​ൻ എ​തി​ർ​ത്തു. പ്ര​തി​ക്ക് ജാ​മ്യം ന​ല്കി​യാ​ൽ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ചാ​ക്കോ ജോ​ണ്‍ ആ​ണെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ വാ​ദി​ച്ചു.

പ​ത്താം പ്ര​തി വി​ഷ്ണു, 12-ാം പ്ര​തി ഷാ​നു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ലും കോ​ട​തി വാ​ദം കേ​ട്ടു.
ഇ​വ​രു​ടെ ഹ​ർ​ജി​യി​ൽ വി​ധി പ​റ​യു​ന്ന​തി​ന് കേ​സ് 22ലേ​ക്ക് മാ​റ്റി. നാ​ലും അ​ഞ്ചും പ്ര​തി​ക​ളാ​യ റി​യാ​സ്, ടി​റ്റു ജെ​റോം എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് വി​ധി പ​റ​യും.

കെ​വി​ൻ കേ​സി​ന്‍റെ വി​ചാ​ര​ണ ഉ​ട​ൻ വി​ചാ​ര​ണ ആ​രം​ഭി​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ ന​ല്കി​യ ഹ​ർ​ജി​യി​ലും വി​ധി പ​റ​യു​ന്ന​ത് 22 ലേ​ക്ക് മാ​റ്റി. പ്രോ​സി​ക്യൂ​ഷ​ൻ സ​ഹാ​യി​ക​ളാ​യി അ​ഭി​ഭാ​ഷ​ക​രാ​യ ലി​ജോ കു​ര്യ​ൻ ജോ​സ​ഫ്, നെ​ബു​ജോ​ണ്‍ എ​ന്നി​വ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Related posts