കോട്ടയം: കേരളത്തെ നടുക്കിയ ദുരഭിമാന കൊലയിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ശാന്തം. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കട കന്പോളങ്ങൾ പൂർണമായി അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസ് ഒന്നും നിരത്തിലിറങ്ങിയിട്ടില്ല. പോലീസിന്റെ സുരക്ഷയിലാണ് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നത്.
കോട്ടയത്തു നിന്ന് 17 സർവീസുകൾ നടത്തിയതായി അധികൃതർ അറിയിച്ചു. മറ്റു സ്ഥലങ്ങളിൽ നിന്നു വരുന്ന വണ്ടികളും ഓടുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഓട്ടോ റിക്ഷയും ടാക്സിയും ഒന്നും ഓടുന്നില്ല. ബിജെപി, യുഡിഎഫ്, വിവിധ ദളിത് സംഘടനകൾ എന്നിവരാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.