കോട്ടയം: കെവിൻ വധത്തിൽ കോണ്ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെവിൻ വധക്കേസിൽ നടപടി നേരിട്ട ഗാന്ധിനഗർ എഎസ്ഐക്ക് കോണ്ഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്ന് കോടിയേരി ആരോപിച്ചു.
യുഡിഎഫ് കാലത്തെ പോലീസ് അസോസിയേഷേൻ നേതാവായിരുന്നു നടപടി നേരിട്ട എഎസ്ഐ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടമുണ്ടാക്കാൻ എഎസ്ഐ പ്രവർത്തിച്ചെന്നും ഇത്തരക്കാരെ സർവീസിൽനിന്ന് പുറത്താക്കി മാതൃക കാണിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതികൾക്ക് ഡിവൈഎഫ്ഐ ബന്ധമുണ്ടെന്നു മനസിലായിട്ടും പോലീസ് അറസ്റ്റ് ചെയ്യാൻ തയാറായെന്നും കോടിയേരി കോട്ടയത്ത് വിശദീകരണയോഗത്തിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.