എനിക്ക് കെവിൻ ചേട്ടന്‍റെ ഭാര്യയായി തന്നെ ജീവിക്കണം; മാതാപിതാക്കളുടെ അറിവോടെയാണ് കൊലപാതകം; പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി നീനു

കോട്ടയം: എനിക്ക് കെവിൻ ചേട്ടന്‍റെ ഭാര്യയായി തന്നെ ജീവിക്കണം. അതുമാത്രമാണ് ഇനി തന്‍റെ ആഗ്രഹം.. ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളോടുള്ള നീനുവിന്‍റെ പ്രതികരണമാണ് ഇത്. കെവിന്‍റെ കൊലപാതകം തന്‍റെ മാതാപിതാക്കളുടെ അറിവോടെ നടന്നിരിക്കുന്നത്.

കെവിന്‍റെ സാന്പത്തിക സ്ഥിതി മോശമായതിനാൽ പ്രണയബന്ധത്തിൽനിന്നും പിൻമാറണമെന്ന് അച്ഛനും അമ്മയും ആവശ്യപ്പെട്ടിരുന്നു. പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നീനു പറഞ്ഞു.

ഇതിനിടെ പിടിയിലായ നിയാസ് നിരപരാധിയെന്ന് അമ്മ ലൈലാബീവി പറഞ്ഞു. തന്‍റെ മകനെ മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നു. നിയാസിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയത് നീനുവിന്‍റെ സഹോദരൻ സാനു ചാക്കോയാണ്. ഡ്രൈവറെ ആവശ്യമുണ്ടെന്നും പറഞ്ഞാണ് നിയാസിനെ കൊണ്ടുപോയതെന്നും ലൈലാബീവി കൂട്ടിച്ചേർത്തു.

Related posts