കോട്ടയം: കെവിൻ വധക്കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയെയും പോലീസ് പ്രതിയാക്കി. കേസിൽ 14 പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്നും കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും അന്വേഷണ സംഘത്തലവൻ ഐജി വിജയ് സാക്കറെ പറഞ്ഞു.
ഗാന്ധിനഗർ എസ്ഐ, എഎസ്ഐ എന്നിവർക്കെതിരേ ക്രിമിനൽ കുറ്റമില്ലെന്നും നടപടി ക്രമങ്ങളിൽ ഇവരുടെ ഭാഗത്തുനിന്നും അച്ചടക്ക ലംഘനമുണ്ടായതായും വിജയ് സാക്കറെ പറഞ്ഞു. ക്വട്ടേഷൻ സംഘം കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു.