കോട്ടയം: പ്രതികൾക്ക് ലഭിച്ച ഇരട്ട ജീവപര്യന്തം അർഹമായ ശിക്ഷാ തന്നെ. കെവിൻ കൊലക്കേസിൽ വിധി കേട്ട ശേഷം കെവിന്‍റെ പിതാവിന്‍റെ പ്രതികരണം ഇങ്ങനെ. മൂന്ന് പേർക്കെങ്കിലും വധശിക്ഷ വേണ്ടതായിരുന്നുവെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നിലെല്ലാം നീനുവിന്‍റെ അച്ഛൻ ചാക്കോയാണ്. അയാൾക്കെതിരേ കേസ് തുടരുമെന്നും ജോസഫ് പറഞ്ഞു. കേസിന്റെ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഏറെ സഹായിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ജോസഫ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ആദ്യത്തെ ദുരഭിമാനക്കൊലയായ കെവിന് വധക്കേസിലെ എല്ലാ പ്രതികൾക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികൾക്കെല്ലാം 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിന്സിപ്പല് സെഷന്സ് കോടതിയുടേതാണ് വിധി. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോ അടക്കമുള്ള പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.