കോട്ടയം: കൊല്ലപ്പെട്ട കെവിന്റെ വീട്ടുകാരെ സഹായിക്കാൻ രാത്രിയിൽ മദ്യപിച്ചെത്തിയവർ കേസിൽപ്പെട്ടു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് കേസ്. റാന്നി സ്വദേശികളാണ് ഇന്നലെ രാത്രിയിൽ പിടിയിലായത്. റാന്നിയിൽ ടിപ്പർ ലോറി സർവീസുള്ള യുവാവും സുഹൃത്തുമാണ് ഇന്നലെ രാത്രി പത്തരകഴിഞ്ഞപ്പോൾ കെവിന്റെ വീട്ടിലെത്തിയത്.
ഈരാറ്റുപേട്ടയിൽ പോയി തിരികെ റാന്നിയിലേക്ക് മടങ്ങുന്പോഴാണ് ഇവർ കെവിന്റെ വീട് സന്ദർശിക്കാൻ എത്തിയത്. രാത്രിയിൽ വീട്ടുകാരെ ഉണർത്തി ചോദ്യങ്ങൾ ചോദിച്ചതോടെയാണ് കെവിന്റെ പിതാവ് പോലീസിൽ വിവരം അറിയിച്ചത്.
ഗാന്ധിനഗർ എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ പോലീസ് എത്തി രണ്ടു പേരെയും കസറ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് ഇവർ കെവിന്റെ വീട്ടുകാരെ സാന്പത്തികമായി സഹായിക്കാൻ എത്തിയതാണെന്നു പറഞ്ഞത്. വീട്ടുകാർക്ക് നല്കാനായി 5000 രൂപയും ഇവരുടെ കൈവശമുണ്ടായിരുന്നു.
മെഡിക്കൽ പരിശോധനയിൽ ഇവർ മദ്യലഹരിയിലാണെന്ന് വ്യക്തമായതോടെ ഇരുവർക്കുമെതിരേ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു. മദ്യലഹരിയിൽ കാർ ഓടിച്ചതിനും മദ്യപിച്ച് ബഹളമുണ്ടാക്കിയതിനുമാണ് കേസ്.