നാളെ വാര്‍ഡ് മെമ്പറോട് സംസാരിക്കണമെന്നും അതിരാവിലെ വിളിച്ച് എഴുന്നേല്‍പ്പിക്കണമെന്നും കെവിന്‍ പറഞ്ഞിരുന്നു! പേടിക്കേണ്ടെന്ന് ആവര്‍ത്തിച്ചാണ് ഉറങ്ങാന്‍ കിടന്നത്; കെവിനുമായുള്ള അവസാന സംഭാഷണത്തെക്കുറിച്ച് നീനു

കേരളത്തെ നടുക്കിയ അതിദയനീയ ദുരഭിമാനക്കൊല അരങ്ങേറിയതിന് തൊട്ടുമുമ്പ് ഈ സംഭവത്തിലെ പ്രധാന ഇരകളായ കെവിനും നീനുവും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം പുറത്ത്. നീനുവിന്റെ ബന്ധുക്കളും ഗുണ്ടകളും ചേര്‍ന്നു തട്ടിക്കൊണ്ടു പോകുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഫോണിലൂടെ കെവിന്‍ നീനുവിനോട് സംസാരിച്ചിരുന്നു.

ഹോസ്റ്റലില്‍ ആയിരുന്ന നീനുവിനെ കെവിന്‍ ആശ്വസിപ്പിച്ചു. പേടിക്കണ്ട കാര്യമില്ലെന്നും താന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടു പോകുമെന്നും കെവിന്‍ ഉറപ്പു നല്‍കുകയും ചെയ്തു. രാത്രി ഒന്നര വരെ ഇരുവരും ഫോണില്‍ സംസാരിച്ചു. അേേപ്പഴൊന്നും ഇങ്ങനെ ഒരു അപകടം സംഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് കണ്ണീരോടെ നീനു പറയുന്നു.

വിവാഹം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാര്‍ഡ് മെംമ്പറോടു ഞായറാഴ്ച സംസാരിക്കണമെന്നും രാവിലെ വിളിച്ച് എഴുന്നേല്‍പിക്കണമെന്നും കെവിന്‍ പറഞ്ഞു. ഫോണ്‍ വച്ചയുടനെയാണു ഗുണ്ടാസംഘം മാന്നാനത്ത് അനീഷിന്റെ വീട് ആക്രമിക്കുന്നത്. രണ്ടുമണിയോടെ കെവിനെയും അനീഷിനെയും ബലമായി വണ്ടിയില്‍ കൊണ്ടുപോവുകയും ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെ 5.45നു വീണ്ടും കെവിനെ വിളിച്ചു. എന്നാല്‍ ആരോ ആ ഫോണ്‍ കോള്‍ കട്ട് ചെയ്തു. ഉറക്കത്തിനിടെ കെവിന്‍ കട്ട് ചെയ്തതാകുമെന്നു കരുതിയ ആറുമണിയോടെ വീണ്ടും വിളിച്ചു. ആരും ഫോണ്‍ എടുത്തില്ല. ഇതോടെ കെവിന്റെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചു. അവര്‍ സംഭവിച്ചതൊന്നും പറഞ്ഞില്ല. പിന്നീടാണ് കെവിനെ തട്ടിക്കൊണ്ട് പോയത് അറിഞ്ഞതും പോലീസ് സ്‌റ്റേഷനിലെത്തിയതും. നീനു പറയുന്നു.

Related posts