കെവിൻ ദു​ര​ഭി​മാ​ന​ക്കൊ​ല: ശി​ക്ഷയിള​വു വേ​ണ​മെ​ന്ന എ​സ്‌​ഐ​യു​ടെ ഹ​ര്‍​ജി സ​ര്‍​ക്കാ​ര്‍ ത​ള്ളി

കോ​ഴി​ക്കോ​ട്: കോട്ടയത്തെ കെവിൻ ദു​ര​ഭി​മാ​ന​ക്കൊ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കു വി​ധേ​യ​നാ​യ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍, താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ശി​ക്ഷാ ഇ​ള​വു വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സ​ര്‍​ക്കാ​ര്‍ ത​ള്ളി​.
കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന എം.​എ​സ്. ഷി​ബു​വാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രു​ടെ സം​സ്ഥാ​ന​ത​ല സീ​നി​യോ​റി​റ്റി ലി​സ്റ്റി​ലെ അ​വ​സാ​ന സ്ഥാ​ന​ത്തേ​ക്ക് ത​രം​താ​ഴ്ത്തി​യ ന​ട​പ​ടി പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ഒ​രു ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്ന്.

എം.​എ​സ്. ഷി​ബു​വി​ന്‍റെ തെ​റ്റാ​യ ന​ട​പ​ടി​യി​ലൂ​ടെ കേ​ര​ള പോ​ലീ​സി​ന്‍റെ യ​ശ​സി​ന് തീ​രാ​ക​ള​ങ്ക​മു​ണ്ടാ​യി, അ​തു​വ​ഴി ദു​ര​ഭി​മാ​ന കൊ​ല​പാ​ത​ക പ​ട്ടി​ക​യി​ല്‍ കേ​ര​ളം ഉ​ള്‍​പ്പെ​ട്ടു, ബോ​ധ​പൂ​ര്‍​വം കൃ​ത്യ​വി​ലോ​പം ന​ട​ത്തി തു​ട​ങ്ങി​യ​വ​യാ​ണ് ഹ​ര്‍​ജി ത​ള്ളാ​നു​ള്ള കാ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്. 2018 മേയ് 28ന് ​പു​ല​ര്‍​ച്ചെ കോ​ട്ട​യം ന​ട്ടാ​ശേ​രി സ്വ​ദേ​ശി കെ​വി​ന്‍ കൊ​ല്ല​പ്പെ​ട്ട കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാണു സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷി​ബുവിനെതിരേ വകുപ്പുതല നടപടിയെടുത്തത്.

മേയ് 27നാണ് ​കെ​വി​നെ മാ​ന്നാ​ത്തുനി​ന്ന് ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി ഷാ​നു​വും സം​ഘ​വും ത​ട്ടി​ക്കൊ​ണ്ടു​പോ​യെന്ന വിവരം അ​റി​ഞ്ഞി​ട്ടും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷി​ബു ത​യാ​റാ​യി​ല്ലെ​ന്നും വി​വ​രം മേ​ലു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​ല്ലെ​ന്നും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ല്‍ പത്തു പ്ര​തി​ക​ളെ കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു.

ബി​നു ജോ​ര്‍​ജ്

Related posts

Leave a Comment