കോട്ടയം: കെവിൻ കേസിൽ വീണ്ടും കൂറുമാറ്റം. 91-ാം സാക്ഷി സുനീഷ്, 92-ാം സാക്ഷി മുനീർ എന്നിവരാണ് ഇന്നലെ മൊഴി മാറ്റിയത്. ഇതോടെ ഇവർ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. കേസിലെ രണ്ടാം പ്രതിയായ നിയാസ് മൊബൈൽ ഫോണ് പോലീസിനു കൈമാറുന്നതായി കണ്ടില്ലെന്നാണ് ഇരുവരും കോടതിയെ അറിയിച്ചത്.
നിയാസിന്റെ സുഹൃത്തും അയൽവാസികളുമായ ഇവർ നിയാസിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ സാക്ഷികളായിരുന്നു. നിയാസ് തന്റെ മൊബൈൽ ഫോണ് കൈമാറുന്നതായി കണ്ടില്ലെന്നാണ് ഇരുവരും പറഞ്ഞ്.
നിയാസിനെ വീട്ടിൽ എത്തിച്ചതു കണ്ടെന്നുപറഞ്ഞ സുനീഷ് ഫോണ് കൈമാറിയതായി കണ്ടില്ലെന്നു പറഞ്ഞു. നിയാസാണെന്നു തിരിച്ചറിയാനായില്ലെന്നു മുനീർ കോടതിയിൽ പറഞ്ഞു. ഫോണ് പോലീസിനു കൈമാറുന്നതായി കണ്ടെന്നായിരുന്നു നേരത്തെ മൊഴി നൽകിയത്. ഇതോടെ ഇവർ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. കേസിൽ മൂന്നാമത്തെ കൂറുമാറ്റമാണിത്.
കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള ചാലിയേക്കര സ്വദേശികളായ അലക്സ് പി. ചാക്കോ, ഹരികുമാർ എന്നിവരെ വിസ്തരിച്ചു. കെവിന്റെ കൈലി ഏഴാം പ്രതി പോലീസിനു കാണിച്ചു കൊടുക്കുന്നത് കണ്ടതായി പഴയ കാറുകൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ഉടമകൂടിയായ അലക്സ് പറഞ്ഞു.