പത്തനംതിട്ട: കെവിൻ ജോസഫ് എന്ന യുവാവിനെ ദാരുണ കൊലപാതകത്തിലും കൂട്ടുനിന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ പ്രകടനം നടത്തി പ്രതിഷേധ ജ്വാല തെളിച്ചു. ഗാന്ധി സ്ക്വയറിൽ ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി മെഴുകുതിരി തെളിയിച്ച് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
പിണറായി ഭരണത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ദയനീയമായി പരാജയപ്പെട്ടതിന്റെ അവസാനത്തെ ഉദാഹരണമാണ് കെവിന്റെ ദാരുണമായ കൊലപാതകമെന്ന് ആന്റോ ആന്റണി പറഞ്ഞു. .
മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻ രാജ്, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, എം.ജി കണ്ണൻ, എം.സി ഷെറീഫ്, കെ.ജാസിം കുട്ടി, സജി കൊട്ടക്കാട്, സോജി മെഴുവേലി, ലാലു ജോണ്‍, യൂത്ത് കോണ്‍ഗ്രസ സംസ്ഥാന ജന. സെക്രട്ടറി അനീഷ് വരിക്കണ്ണാമല, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൽസൻ റ്റി കോശി, മണ്ഡലം പ്രസിഡന്റ് റെനീസ് മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് പാർലമെന്റ് മണ്ഡലം സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.