കോട്ടയം: ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ കെവിൻ മുങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക നിഗമനം.
കെവിന്‍റെ ശരീരത്തിലെ പരിക്കുകൾ മരണകാരണമായിട്ടില്ല. മർദിച്ച് വെള്ളത്തിൽ ഇട്ടതോ, ഓടി രക്ഷപ്പെട്ടപ്പോൾ വെള്ളത്തിൽ വീണതോ ആകാം മരണത്തിനു കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അന്തിമ റിപ്പോർട്ട് ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമേ ലഭ്യമാകുകയുള്ളു.
രണ്ടു മൂന്നു ദിവസത്തിനകം ഈ റിപ്പോർട്ട് ലഭ്യമാകുമെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു.