കോട്ടയം: മാന്നാനം സ്വദേശി കെവിന്റെ കൊലപാതവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. നീനുവിന്റെ സുഹൃത്തിനെ കൊല്ലാനും കുടുംബം മുൻപ് ക്വട്ടേഷൻ നൽകിയിരുന്നുവെന്നാണ് വിവരം.
തെന്മല സ്വദശിയായ സുഹൃത്തിനെ വെട്ടിപരിക്കേൽപിക്കാനാണ് ശ്രമം നടന്നത്. രണ്ടര വർഷം മുൻപായിരുന്നു ഇതെന്നാണ് സൂചന.
നീനുവുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ ആക്രമണം നടന്നത്. വീട്ടിലെത്തിയാണ് ക്വട്ടേഷൻ സംഘം ഈ യുവാവിനെ വെട്ടിപരിക്കേൽപിക്കാൻ ശ്രമിച്ചത്. വീട്ടിൽ നിന്നിറങ്ങി ഓടിയാണ് അന്ന് യുവാവ് രക്ഷപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് തെന്മല പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലനിന്നിരുന്നുവെന്നും ഇത് പിന്നീട് ഒത്തു തീർപ്പാക്കിയെന്നുമാണ് വിവരം.