കടം വാങ്ങാത്തവരായി ആരും കാണില്ല. കടം വാങ്ങുന്നത് പണമാവാം, അല്ലെങ്കിൽ എന്തെങ്കിലും സാധനങ്ങളാവാം എന്നാൽ കടം വാങ്ങിയത് കൃത്യമായി തിരിച്ചുനൽകുന്ന കാര്യത്തിൽ ചിലർക്കെങ്കിലും “മറവി’ ഉണ്ടാകാറുണ്ട്.
ചിലപ്പോൾ മാസങ്ങൾ കഴിഞ്ഞായിരിക്കാം ഈ തിരിച്ചു നൽകൽ. എന്നാൽ 50 വർഷം കഴിഞ്ഞൊരു കടം വീട്ടലാണ് ഇംഗ്ലണ്ടിൽ നടന്നിരിക്കുന്നത്.
ഇംഗ്ലണ്ടിലെ കെന്റിലെ വെസ്റ്റ് മാലിംഗിലുള്ള സെന്റ് ലിയോണാര്‍ഡ്സ് ഗോപുരത്തിന്റെ താക്കോലാണ് രസകരമായ ഒരു കുറിപ്പിനൊപ്പം തിരികെ ലഭിച്ചത്.
1973ല്‍ കടമായി എടുത്തതാണെന്നും തിരികെ നല്‍കാനുണ്ടായ കാലതാമസത്തില്‍ ക്ഷമിക്കണം എന്നും എഴുതിയ കുറിപ്പിനൊപ്പമാണ് താക്കോല്‍ ഇംഗ്ലീഷ് ഹെറിറ്റേജിന് അയച്ച് നല്‍കിയത്.
19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ താക്കോല്‍ ഗോപുര വാതിലില്‍ ഇപ്പോഴും കൃത്യമായി പാകമാകുന്ന സ്ഥിതിയിലാണ് തിരികെ നല്‍കിയിട്ടുള്ളത്.
എന്നാല്‍ ലോക്ക് മാറിയതിനാല്‍ ഈ താക്കോല്‍ ഇപ്പോൾ ഉപയോഗിക്കാൻ സാധിക്കില്ല. ഈ താക്കോല്‍ എങ്ങനെ കാണാതായിയെന്നതിനേക്കുറിച്ച് ഇതുവരേയും കൃത്യമായ വിവരമില്ല.
ഈ ഗോപുരത്തിന്റെ കഥയും നിഗൂഢമാണ്. തീകായാനുള്ള സൗകര്യങ്ങളോ, ശുചിമുറികളോ ഇല്ലാത്ത ഈ ഗോപുരത്തിന്റെ ഉപയോഗം എന്താണെന്ന് ഇനിയും വ്യക്തമല്ല.
താക്കോല്‍ തിരികെ അയച്ചയാളെ കണ്ടെത്തി ഗോപുരത്തിന്റെ പിന്നിലെ രഹസ്യം കണ്ടെത്താനുള്ള ശ്രമിത്തിലാണ ്ഇപ്പോൾ അധികൃതർ.