കുളത്തുപ്പുഴ:പൊന്മുടി വനമേഖലയില്‍ നിന്നും കേഴയെ വെടിവച്ചു കൊന്ന ശേഷം ഇറച്ചിയാക്കി കടത്തിയ പോലീസ് വാഹനം വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു. പൊന്മുടി പോലീസ് സ്റ്റേഷനിലെ വാഹനമായ ടാറ്റ സുമോയാണ് പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.
വാഹനത്തില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ കേഴയുടെ രോമവും, രക്തവും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ വനത്തിനുള്ളില്‍ കടന്നു കേഴയെ വെടിവച്ചു കൊല്ലുകയും അതിനെ പോലീസ് ജീപ്പില്‍ കടത്തുകയും ചെയ്ത പൊന്മുടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അയൂബ് അടക്കമുള്ള മൂന്നുപോലീസുകാര്‍ ഇപ്പോഴും ഒളിവിലാണ്.
ഇവരെ പിടികൂടാന്‍ വനപകലര് ഊര്‍ജിത ശ്രമം നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കേസില്‍ പ്രതികളായ പോലീസുകാരെ ചിലര്‍ സംരക്ഷിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരുമാസം മുമ്പാണ് പൊന്മുടി വനത്തില്‍ എസ്ഐ ഉള്‍പ്പടുന്ന ഏഴംഗസംഘം കേഴയെ വെടിവച്ചുകൊന്നു ഇറച്ചിയാക്കി കടത്തിയത്. കേസില്‍ പോസ്റ്റ്മാസ്റ്റര്‍ അടക്കം നാലുപേര്‍ പിടിയിലായിലായിട്ടുണ്ട്,