തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപറേഷൻ മേയ് 8, 9 തീയതികളിൽ നടത്തുന്ന ബിസിനസ് കോണ്‍ക്ലേവിന്റെ ഭാഗമായി കുടിശിക നിവാരണ അദാലത്ത് സംഘടിപ്പിക്കുന്നു.
റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി പരമാവധി ഇളവുകളോടെ വായ്പാ കുടിശിക തീർക്കുന്നതിനും ലോണ്‍ അക്കൗണ്ടുകൾ തീർപ്പാക്കുന്നതിനും അവസരം നൽകുമെന്ന് കെഎഫ്സി പത്രക്കുറിപ്പിൽ അറിയിച്ചു.
കെഎഫ്സി ബ്രാഞ്ച് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കുകയോ തിരുവനന്തപുരം വെള്ളയമ്പലത്ത് സ്ഥിതി ചെയ്യുന്ന ഹെഡ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കൗശിക് അറിയിച്ചു.