വ്യത്യസ്തമായ ഓഫറുകളിലൂടെ ആരാധകരെ ആകര്‍ഷിക്കുന്നതില്‍ മിടുക്കുള്ളവരാണ് കെഎഫ്‌സി കമ്പനി. ലോകം മുഴുവന്‍ ആരാധകരുള്ള കെഎഫ്‌സിയുടെ ഓഫറുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നവരും ധാരാളം.
ഇപ്പോഴിതാ മറ്റൊരു രസകരമായ ഓഫറുമായി കെഎഫ്‌സി എത്തിയിരിക്കുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന് ആദ്യം ജനിക്കുന്ന കുട്ടിയ്ക്കായാണ് കെഎഫ്‌സി വമ്പിച്ച ഒരു ഓഫര്‍ നല്‍കിയിരിക്കുന്നത്. ഈ കുട്ടി കോളജില്‍ പഠിക്കുന്ന സമയത്ത് ട്യൂഷന്‍ ഫീ ഇനത്തില്‍ എട്ട് ലക്ഷം രൂപ കമ്പനി നല്‍കുമെന്നാണറിയിച്ചിരിക്കുന്നത്.
ആ ദിവസം ആദ്യം ജനിച്ചതുകൊണ്ടു മാത്രം തുക കിട്ടുകയുമില്ല. കുട്ടിയ്ക്ക് ഹര്‍ലന്‍ഡ് എന്ന പേരും നല്‍കണം. എങ്കില്‍ മാത്രമേ സമ്മാനത്തുക നല്‍കുകയുള്ളൂ. കമ്പനിയുടെ സ്ഥാപകനായിരുന്ന കേണല്‍ ഹര്‍ലന്‍ഡ് സാന്റേഴ്‌സിന്റെ പേരാണിത്. 1890 സെപ്റ്റംബര്‍ ഒമ്പതിനാണ് അദ്ദേഹം ജനിച്ചത്.
സമ്മാനമായി ലഭിക്കുന്ന പണം കുട്ടിയുടെ കോളജ് വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാം. സെപ്റ്റംബര്‍ 9 മുതല്‍ കെ.എഫ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ആപ്ലിക്കേഷന്‍ ഫോം ലഭ്യമായിതുടങ്ങും. 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. കുട്ടിയുടെ പേര്, ജനന തിയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയെല്ലാം അടങ്ങിയതാണ് ആപ്ലിക്കേഷന്‍ ഫോം.
വിവരങ്ങള്‍ എല്ലാം കൃത്യമാണോ എന്ന് വിലയിരുത്തി, അന്വേഷണങ്ങളും നടത്തിയ ശേഷമായിരിക്കും സമ്മാനത്തുക അര്‍ഹമായ കുട്ടിയ്ക്ക് നല്‍കുക. കെ.എഫ്.സി സ്ഥാപകന്റെ പേരിനെ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഓഫര്‍ വച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.