മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ല!​ ജീ​വ​ന​ക്കാ​രി​യു​ടെ മരണത്തില്‍ കെ​എ​സ്ആ​ർ​ടി​സി ഉ​ദ്യോ​ഗ​സ്ഥ​നെ പി​രി​ച്ചു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി അ​ങ്ക​മാ​ലി യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ്ത്രീ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ല​ക്ഷ​ൻ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് ഐ.​പി. ജോ​സി​നെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു വി​ട്ടു.

വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് നട​പ​ടി.

2016 ൽ ജോ​സ് ഓ​ഫീ​സി​ൽ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രി അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​വെ 2016 ന​വം​ബ​ർ എ​ട്ടി​ന് ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ജോ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ഇ​യാ​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ന് മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി ക്ര​മം പൂ​ർ​ത്തീ​ക​രി​ച്ച് സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Related posts

Leave a Comment