കോഴിക്കോട്: സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികളുടെ നേതൃത്വത്തില്‍ വന്‍ അഴിമതിയെന്ന് നിര്‍മാതാക്കളായ കെ.ടി. രാജീവ്, ടി.കെ. സുരേന്ദ്രന്‍എന്നിവര്‍ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
2014-ൽ നിലവിൽ വന്ന ഭരണസമിതി 2016 ല്‍ മാറേണ്ടതായിരുന്നു. എന്നാൽ ഭരണസമിതി തെരഞ്ഞെടുപ്പിന് തയാറായില്ല.ഒടുവില്‍ ഹൈക്കോടതി ഉത്തരവു പ്രകാരമാണ് 27-ന് തെരഞ്ഞെടുപ്പിനു നിര്‍ബന്ധിതരായത്.
അടുത്തയിടെ അഴിമതി അന്വേഷിക്കാനായി മൂന്നംഗ സമിതിയെ അന്വേഷണ കമ്മീഷനായി ജനറല്‍ ബോഡി നിയമിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.