ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മലയാളി ദന്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. നർമദ നഗറിൽ താമസിക്കുന്ന ജി.കെ. നായർ(72) , ഭാര്യ ഗോമതി(62) എന്നിവരെയാണ് ഇന്ന് രാവിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മോഷണ ശ്രമത്തിനിടെയാണ് കൊല നടന്നതെന്നാണ് പ്രാഥമിക നിഗമനം. വ്യോമസേനയിലെ ഉദ്യോഗസ്ഥനായിരുന്നു ജി.കെ. നായർ. ഗോമതി സർക്കാർ ആശുപത്രിയിലെ നഴ്സായിരുന്നു. മൂന്നു പെണ്മക്കളുടെയും വിവാഹം കഴിഞ്ഞശേഷം ദന്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. രാവിലെ വീട്ടിലെത്തിയ വേലക്കാരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.