സം​വി​ധാ​യ​ക​ന്‍ കെ.​ജി ജോ​ര്‍​ജി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന്; സംയുക്ത അനുസ്മരണത്തിന് ഫെഫ്കയും മാക്ടയും

അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ കെ.​ജി ജോ​ര്‍​ജി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് വെെ​കു​ന്നേ​രം 4.30 ന് ​കൊ​ച്ചി​യി​ലെ ര​വി​പു​രം ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ രാ​വി​ലെ പ​തി​നൊ​ന്നു മു​ത​ല്‍ വൈ​കി​ട്ട് മൂ​ന്ന് മ​ണി​വ​രെ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ക്കും. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക​ൾ​ക്കും ടൗ​ൺ ഹാ​ളി​ൽ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാം.​വെെ​കു​ന്നേ​രം ആ​റി​ന് മാ​ക്ട​യും ഫെ​ഫ്ക​യും സം​യു​ക്ത​മാ​യി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം കാ​ക്ക​നാ​ടു​ള്ള വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു കെ.​ജി ജോ​ർ​ജി​ന്‍റെ അ​ന്ത്യം. പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ആ​റ് വ​ർ​ഷ​മാ​യി ഇ​വി​ടെ​യാ​യി​രു​ന്നു താ​മ​സം. കെ ​ജി ജോ​ർ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സി​നി​മാ രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. 

1998-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​ല​വ​ങ്കോ​ട് ദേ​ശ​മാ​ണ് സം​വി​ധാ​നം ചെ​യ്ത അ​വ​സാ​ന ചി​ത്രം. സ്വ​പ്നാ​ട​നം,  കോ​ല​ങ്ങ​ൾ, യ​വ​നി​ക, ലേ​ഖ​യു​ടെ മ​ര​ണം: ഒ​രു ഫ്ലാ​ഷ്ബാ​ക്ക്, ആ​ദാ​മി​ന്‍റെ വാ​രി​യെ​ല്ല്, പ​ഞ്ച​വ​ടി​പ്പാ​ലം, ഇ​ര​ക​ൾ എ​ന്നി​വ​യാ​ണ് ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ങ്ങ​ൾ.  19 സി​നി​മ​ക​ൾ മാ​ത്ര​മാ​ണ് 40 വ​ർ​ഷ​ത്തി​നി​ട​യി​ൽ സം​വി​ധാ​നം ചെ​യ്ത​ത്. 

 

Related posts

Leave a Comment