ഡോക്ടര്മാരുടെ കുറിപ്പടിയുമായി ചെല്ലുന്നവര്ക്ക് മദ്യം വിതരണം ചെയ്യാനുള്ള സര്ക്കാരിന്റെ തീരുമാനത്തിനെതിരേ ഡോക്ടര്മാരുടെ സംഘടനയായ കെജിഎംഒഎ. ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കാനാണ് സംഘടനയുടെ തീരുമാനം.
എല്ലാ ഡോക്ടര്മാരും കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും ബുധനാഴ്ച ജോലിക്കു ഹാജരാകുന്നത്. ഈ വിഷയത്തിലുള്ള അശാസ്ത്രീയത തുറന്നു കാണിക്കുന്ന പൊതുജന ബോധവല്ക്കരണ പരിപാടികളും തുടങ്ങാന് സംഘടന തീരുമാനിച്ചു.
മദ്യ ലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്നു കെജിഎംഒഎ നേതൃത്വം വ്യക്തമാക്കി. സോഷ്യല് മീഡിയയിലും നിരവധി ആളുകളാണ് സര്ക്കാരിന്റെ തീരുമാനത്തെ വിമര്ശിച്ച് രംഗത്തു വന്നിരിക്കുന്നത്.