എട്ടു വർഷത്തെ തെരച്ചിലിനൊടുവിൽ 600 കിലോഗ്രാം(1328 പൗണ്ട്) തൂക്കമുള്ള ഭീമൻ മുതല പിടിയിൽ. ഓസ്ട്രേലിയയിലെ കാതറിൻ നഗരപ്രാന്തത്തിലാണ് 4.7 മീറ്റർ നീളമുള്ള മുതല പിടിയിലായത്.
2010-ലാണ് മുതല നഗരത്തിലെ ജനവാസകേന്ദ്രത്തിനു സമീപമുള്ളതായി ശ്രദ്ധയിൽപ്പെടുന്നത്. ഇതിനെ പിടിക്കുന്നതിനായി അധികൃതർ ശ്രമിച്ചുവരികയായിരുന്നു. പിടിയിലായ മുതലയ്ക്ക് 60 വയസ് പ്രായമുണ്ടെന്നാണു കരുതപ്പെടുന്നത്.
മുതലയെ ജനവാസകേന്ദ്രത്തിനു സമീപത്തുനിന്ന് മാറ്റിപ്പാർപ്പിക്കുമെന്ന് നോർത്തേണ്‍ ടെറിട്ടറി വൈൽഡ് ലൈഫ് ഓപ്പറേഷൻസ് മേധാവി ട്രേസി ഡൽഡിഗ് അറിയിച്ചു.