ആറന്മുള: ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാജ സ്വര്‍ണം പണയംവച്ച് 17 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ ശ്രമം.
കേസില്‍ ആറന്മുള വില്ലേജില്‍ എരുമക്കാട് പരപ്പാട്ട് സുരേന്ദ്രനാണ് (52) ഇന്നലെ അറസ്റ്റിലായത്.
ഇയാള്‍ കഴിഞ്ഞ 14നു തെക്കേമലയിലുള്ള ഒരു ധനകാര്യ സ്ഥാപനത്തില്‍ 135 ഗ്രാം സ്വര്‍ണം പണയംവച്ച് അഞ്ചു ലക്ഷത്തിലധികം രൂപ കൈപ്പറ്റി.
പ്രാഥമിക പരിശോധനയില്‍ വ്യാജ സ്വര്‍ണമാണെന്ന് കണ്ടെത്തിയിരുന്നില്ല. സംശയം തോന്നിയതിനേ തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ്.
സ്വര്‍ണ്ണം വ്യാജമാണെന്ന് തെളിഞ്ഞത് . തുടര്‍ന്ന് ഇയാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതും.
പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരവേ ചേര്‍ത്തലയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന സുരേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി എട്ടു മാസത്തിലധികമായി വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വ്യാജ സ്വര്‍ണം പണയംവച്ച് പല തവണയായി 17 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി.
പ്രതിക്ക് വ്യാജ സ്വര്‍ണം നിര്‍മിച്ചു നല്കിയ ആളിനെയും വിതരണം ചെയ്ത ആളിനെയും കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം പുരോഗമിക്കുന്നു.
കൂടുതൽ തട്ടിപ്പുകൾ?
വ്യാജ സ്വര്‍ണം വില്പന നടത്തിയും പണയം വച്ചും പണം തട്ടുന്ന സംഘത്തിന്റെ ഭാഗമാണ് പ്രതിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നറിയാന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
ആറന്മുള പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി. കെ. മനോജ്, എസ്ഐമാരായ അനിരുദ്ധന്,ഹരികുമാര്‍, അഖില്‍
തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.