തളിപ്പറമ്പ്: എല്ലാം സഹിക്കുന്ന ഒരു വിഭാഗമായി ഇന്ത്യക്കാര്‍ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകളാണ് ആധുനിക കാലത്ത് കണ്ടുകൊണ്ടിരിക്കുന്നതെന്നും അത് ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടി വര്‍ഗീയമായ ചേരിതിരിവുകള്‍ക്ക് ഭരണകൂടം തന്നെ നേതൃത്വം നല്കുന്ന ആപൽക്കരമായ കാലഘട്ടമാണ് കടന്നുപോകുന്നതെന്നും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷ ഡോ.ഖദീജ മുംതാസ് പറഞ്ഞു.
എന്‍.സി. മമ്മൂട്ടി സ്മാരക സമിതി തളിപ്പറമ്പ് ടൗണ്‍സ്ക്വയറില്‍ സംഘടിപ്പിച്ച എന്‍.സി. മമ്മൂട്ടി അനുസ്മരണ സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സ്മാരക സമിതി ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. പ്രമുഖ കവിയും നോവലിസ്റ്റുമായ മുണ്ട്യാടി ദാമോദരന്‍ ആദരപത്രവും 15,000 രൂപ കാഷ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു.
മുണ്ട്യാടി ദാമോദരന്‍ അവാര്‍ഡ് തുക നിരസിച്ച് സ്മാരക സമിതിക്ക് തന്നെ തിരിച്ചു നല്കി. ടി.വി.ബാലന് ആമുഖ പ്രസംഗവും പി.കെ. ഗോപി അനുസ്മരണ പ്രഭാഷണവും നിര്‍വഹിച്ചു. സതീഷ്ബാബു ഇപ്റ്റ, പി.അജയകുമാര്‍, പി.സന്തോഷ്കുമാര്‍, ഇ.എം.സതീശന്, വി.ആയിഷാബീവി, എ.ആര്.സി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗസല്‍സന്ധ്യയും അരങ്ങേറി.