കൊച്ചി: അൻപതുകോടി രൂപയുടെ നഷ്ട പരിഹാരമാവശ്യപ്പെട്ട് നടൻ മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചതായ വാർത്തകൾ പുറത്തുവരുന്പോൾ നടൻ സിനിമാ ഷൂട്ടിംഗ് തിരക്കുമായി ഹൈദരാബാദിൽ. മോഹൻലാൽ 50 കോടി രൂപയുടെ നഷ്ട പരിഹാരമാവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതായി ഖാദി ഗ്രാമവ്യവസായ ബോർഡ് ചെയർപേഴ്സണ് ശോഭന ജോർജാണ് ഇന്നലെ വെളിപ്പെടുത്തിയത്.
കഴിഞ്ഞ നവംബറിലാണ് ലാൽ വക്കീൽ നോട്ടീസ് അയച്ചതെന്നാണ് നടനുമായിബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ, കഴിഞ്ഞമാസമാണ് നോട്ടീസ് ലഭിച്ചതെന്നാണ് ബോർഡ് അധികൃതർ വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നടന്റെ പ്രതികരണം തേടിയെങ്കിലും ഹൈദരാബാദിൽ ഷൂട്ടിംഗ് തിരക്കായതിനാൽ പ്രതികരണം ഇപ്പോൾ ലഭിക്കില്ലെന്നാണ് അടുത്ത വൃത്തങ്ങൾ രാഷ്ട്രദീപികയോടു പറഞ്ഞത്.